Posts

വനിത ദിനം

ഇന്ന് March 8 വനിതാ ദിനം.നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമാണ്, സ്വാതന്ത്ര്യമാണ്.  അറിവാണ് ആനന്ദം.അറിവിലൂടെയാണ് നമ്മൾ സ്വാതന്ത്രമാകുന്നത്.    ശാസ്ത്രീയമായ അറിവാണ് ആവശ്യം. അവനവനിലെ മനോമാലിന്യമാണ് നമ്മെ ബന്ധിച്ചിരിക്കുന്നത്. ശാരീരിക, മാനസിക അഭ്യാസങ്ങളിലൂടെ, ജ്ഞാനത്തിലൂടെ അവനവനിൽ അന്തർലീനമായിരിക്കുന്ന ആ മഹാശക്തിയെ അനുഭവിച്ചറിയുകയാണ് അതിനുള്ള ശാശ്വതമായ മാർഗ്ഗം. അതിനായി യോഗയും , ജ്ഞാനവും സമന്വയിക്കണം. ഏതൊരു സാധാരണ വ്യക്തിയും ആത്മാർത്ഥവും, സത്യസന്ധവുമാണെങ്കിൽ, ആഗ്രഹമുണ്ടെങ്കിൽ,ഉറച്ച വിശ്വാസമുണ്ടെങ്കിൽ ആ സ്വതന്ത്ര്യത്തിലേക്ക് ആനന്ദാനുഭൂതിയിലേക്ക് നമ്മെ കൈപിടിച്ചുണർത്തുക തന്നെ ചെയ്യും🙏🙏🙏 അനുഭവമാണിത്🙏🙏 ഈ ശരീരത്തിലും, മനസ്സിലും, ഈ പ്രപഞ്ചമാകെ നിറഞ്ഞു തുളുമ്പി നിൽക്കുന്ന ആ മഹാശക്തിയാണ് എല്ലാം🙏🙏🙏 ആനന്ദത്തിൻ്റെ ഉറവിടം അവിടെയാണ്🙏🙏🙏